കനത്തമഴ; തമിഴ് നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലേർട്ട്

Web Desk
Posted on December 02, 2019, 8:53 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ആറു ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം, കടല്ലൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് മദ്രാസ് യൂണിവേഴ്സിറ്റിയും തിരുവള്ളുവര്‍ യൂണിവേഴ്സിറ്റിയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴയായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.