Thursday
22 Aug 2019

കാസര്‍കോടും തിരുവനന്തപുരത്തും ഒഴികെ 9 ജില്ലകള്‍ക്ക് ജാഗ്രത; മൂന്നിടത്ത് റെഡ് അലെര്‍ട്ട്

By: Web Desk | Tuesday 13 August 2019 12:31 PM IST


തിരുവനന്തപുരം: സംസ്ഥാനത്തെ 3 ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ ഒമ്പത് ജില്ലകള്‍ക്ക് ജാഗ്രതനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇടുക്കി , ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് ഉയര്‍ത്തി. മറ്റിടങ്ങളില്‍ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ പ്രവചനം . അതേസമയം ,ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതായാണ് അധികൃതരുടെ വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കുമെന്നാണ് പ്രതീക്ഷ . 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് ഇന്ന് രാവിലെ കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടും കാസര്‍കോടും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍  ഇതുവരെ മരിച്ചത് 89 പേര്‍ മരിച്ചതായാണ് വിവരം. കവളപ്പാറയില്‍നിന്ന് ഇന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു.

YOU MAY LIKE THIS VIDEO ALSO

Related News