സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 3:39 pm

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, തൃശൂര്‍, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറുകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത.

വയനാട് വെത്തിരി താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്വാറന്റിനില്‍ കഴിയുന്നവര്‍ക്കും 60 വയസ്സിന് മുകളില്‍ ഉളളവര്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, ജില്ലയിലുളളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചാലിയാര്‍,ഇരുവഞ്ഞി പുഴകളില്‍ വെളളം കൂ‍ടാൻ സാധ്യതയുണ്ട്. നൂല്‍പ്പുഴ, പനമരം, മേഖലകളില്‍ വെളളപ്പൊക്ക ഭീഷണി ഉളളതിനാല്‍ 12 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 569 പേര്‍ നിലവില്‍ ക്യാമ്പുകളിലാണ്.

ENGLISH SUMMARY: RED ALERT IN TWO DISTRICTS