Thursday
21 Feb 2019

നീരവ് മോഡിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ്

By: Web Desk | Monday 2 July 2018 10:28 PM IST

ന്യൂഡല്‍ഹി:

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡിക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. നീരവ് മോഡിയെ കണ്ടെത്തുന്നതിന് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യ കത്ത് നല്‍കിയിരുന്നു.

മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം വിവരം യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ കൈമാറിയിരുന്നു. പിന്നീട് സിബിഐ, എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് എന്നിവ ഇയാളെ കണ്ടെത്തുന്നത് കാത്തിരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. അത് നടക്കാതെ വന്നതിനെത്തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കത്തയച്ചത്.

Related News