Janayugom Online
Mehul Choksi- Janayugom

ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

Web Desk
Posted on December 13, 2018, 11:36 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് ഇന്റര്‍പോളിന്റെ നടപടി. ജനുവരിയില്‍ ചോക്‌സി രാജ്യം വിട്ടിരുന്നു. നിലവില്‍ ആന്റിഗ്വയിലാണ് ചോക്‌സി താമസിക്കുന്നത്. അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോഡിക്കൊപ്പം ചേര്‍ന്നാണ് ചോക്‌സി പിഎന്‍ബിയില്‍നിന്ന് പതിമൂവായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയത്.