തമിഴ്‌നാടിന്റെ ഹൃദയഭൂമികളിലൂടെ അഭിവാദ്യമേറ്റുവാങ്ങി ചെങ്കൊടി ജാഥ. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള രക്തപതാകയുമായി പ്രയാണം തുടരുന്ന ജാഥയ്ക്ക് തമിഴ്‌നാട്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ ഈറോഡിൽ നിന്ന് ജാഥ പര്യടനം ആരംഭിച്ചു. പള്ളിപാളയം, നാമക്കൽ, സംഗഗിരി, സേലം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ധർമപുരിയില്‍ പര്യടനം സമാപിച്ചു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിച്ച കൊല്ലത്തുനിന്നുമാണ് ജാഥ ആരംഭിച്ചത്. എഐഎസ്എഫ്-എഐവൈഎഫ് ദേശീയ നേതാക്കളായ ആർ തിരുമലൈ, വിക്കി മഹേശരി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സുഖ്ജിന്ദർ മഹേശരി, ആർ തീരുമലൈ, വലിയുള്ള ഖാദരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
English Summary: Red flag march gets massive reception
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.