പ്രകൃതിക്ഷോഭത്തിന് മുന്നില്‍ മനുഷ്യനും ജീവജാലങ്ങളും നിസ്സഹായരാകുന്നത് നാം പലപ്പോഴും കണ്ടു, കേരളത്തിലും മറ്റ് പലസംസ്ഥാനങ്ങളിലും പ്രളയം വന്നപ്പോഴും, അതി ശൈത്യം വന്നപ്പോഴും ആസ്ട്രേലിയയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന കാട്ടു തീയിലുമായി നിരവധി ജീവജാലങ്ങള്‍ ഇല്ലാതായി. അന്ന് രക്ഷയ്ക്ക് എത്താന്‍ നിരവധി മനുഷ്യരുണ്ടായിരുന്നു. എന്നാല്‍ ഈ കുരുവികുഞ്ഞുങ്ങള്‍ കത്തിക്കരിഞ്ഞു കിടക്കുന്നത് കേരളത്തിലാണ്. ഭാരതപ്പുഴയ്ക്കടുത്ത് മായന്നൂര്‍ പാലത്തിന് സമീപമായാണ് കുങ്കുമക്കുരുവികളുടെ കുഞ്ഞുജഡങ്ങളും കിളിക്കൂടും കത്തിക്കരിഞ്ഞ് കിടക്കുന്നത്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷോബിയാണ് ഈ കൊടും ക്രൂരതയെകുറിച്ച് ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് കുറിപ്പിട്ടത്. പക്ഷികളുടെ ചിത്രം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഈ സ്ഥലത്തേയ്ക്ക് വരുന്നത് തടയാനായി സാമൂഹ്യ വിരുദ്ധരാവാം ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് ഷോബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഷോബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പൊള്ളുന്ന വേദനയിൽ കുങ്കുമ കുരുവികൾഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ് ഭാരത പുഴയുടെ മാറിൽ മായന്നൂർ പാലത്തിന് ചുവടെയാണ് ഈ…
Shobi Vdm ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜನವರಿ 15, 2020
English summary: Red sparrows nest burnt in mayannur bridge
you may also like this video