കേരള ഭാഗ്യക്കുറിയുടെ മുഖവില 20 രൂപയാക്കണം: എ ഐ ടി യു സി
Janayugom Webdesk
കൊച്ചി
May 6, 2020 9:02 pm
കേരള ഭാഗ്യക്കുറിയുടെ മുഖവില 20 രൂപയായി പുന:ക്രമീകരിക്കണമെന്നും 40 രൂപ ടിക്കറ്റുകൾ റദ്ദാക്കണമെന്നും ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ ഐ ടി യു സി) സംസ്ഥാന ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണയെ തുടർന്ന് കഴിഞ്ഞ മാർച്ച് 22 മുതൽ നറുക്കെടുപ്പ് മാറ്റി വെച്ചിരിക്കയാണ്. ഇതിനു മുൻപായി 40 രൂപ മുഖവിലയുള്ള 7 ദിവസത്തെ ടിക്കറ്റുകൾ ഏജന്റ്മാരും വിൽപ്പനക്കാരും വ്യാപാരികളും ലോട്ടറി വകുപ്പിൽ നിന്നും വലിയ തോതിൽ എടുത്തതാണ് . പഴക്കമുള്ള ഈ ടിക്കറ്റുകൾ നിലവിൽ നറുക്കെടുത്താൽ തൊഴിലാളികൾക്കും ഏജന്റ്മാർക്കും വൻനഷ്ടമുണ്ടാകും അവരുടെ മുടക്കുമുതൽ നഷ്ടപെടുന്ന അവസ്ഥയാകും സംഭവിക്കുക. അതിനാൽ ഈ എഴ് ടിക്കറ്റുകൾ റദ്ദ് ചെയ്ത് പകരം ടിക്കറ്റുകൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊറോണ വ്യാപനത്തിന് തൊട്ടു മുമ്പാണ് ടിക്കറ്റുകളുടെ മുഖവില 40 രൂപയാക്കിയത് . നിലവിൽ ലോട്ടറി മേഖല പൂർണമായും സ്തംഭിച്ചിരിക്കുന്ന സാഹചര്യവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ വലയുന്ന ചുറ്റുപാടും 40 രൂപയുടെ ടിക്കറ്റ് വില്പനയ്ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ലോട്ടറി മേഖലയുടെ പുനരുജ്ജീവനത്തിന് ടിക്കറ്റുകളുടെ മുഖവില കുറച്ച് 20 രൂപയായി നിശ്ചയിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികൾക്ക് 1000 രൂപ ആദ്യം നൽകി മാതൃക കാണിച്ചത് ലോട്ടറി ക്ഷേമനിധി ബോർഡാണ്.
പിന്നീടും 1000 രൂപ കൂടി പ്രഖ്യാപിച്ചതും 3500 രൂപ കൂടി വായ്പയായി ടിക്കറ്റുകൾ എടുക്കുന്നതിന് നൽകാനുള്ള തീരുമാനവും സ്വാഗതാർഹമാണെന്നും ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത തൊഴിലാളികളെ കൂടി ഈ സന്ദർഭത്തിൽ പരിഗണിക്കണമെന്നും എഴുത്ത് ലോട്ടറി ചൂതാട്ടത്തെ കർശനമായി തടയാൻ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ഓൺ ലൈനായി ചേർന്ന യുണിയൻ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ജനറൽ സെക്രട്ടറി വി ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു .വർക്കിംഗ് പ്രസിഡന്റ് പി എം ജമാൽ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻറുമാരായ വി കണ്ണൻ , കെ സി ജയപാലൻ , ടി എസ് ബാബു , ഷാജി ഇടപ്പള്ളി , സിജോ പ്ലാത്തോട്ടം , സെക്രട്ടറിമാരായ ബാബു കടമക്കുടി , എ അലിയാരു കുഞ്ഞ് , സനൽ വട്ടിയൂർകാവ് , ഷിബു പോൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
English Summary: Reduce Lottery Ticket Price said AITUC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.