June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022

പ്രവാസികൾക്ക്‌ മുട്ടൻ പണിയുമായി മോഡി സർക്കാർ, അളവിലും തൂക്കത്തിലുമെല്ലാം വൻ കുറവ്‌, ഡ്യൂട്ടീഫ്രീ മദ്യവും ഇനി ഇത്രമാത്രം

By Janayugom Webdesk
January 20, 2020

വിദേശത്തുനിന്നെത്തുന്നവർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വാങ്ങാവുന്ന മദ്യക്കുപ്പികളുടെ എണ്ണം ഒന്നായി ചുരുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ശുപാർശചെയ്തു. സിഗരറ്റിന്റെ എണ്ണവും പാതിയായി കുറച്ചു. ഡ്യൂട്ടിയടക്കാതെ വാങ്ങാവുന്ന സമ്മാനങ്ങളുടെ മൂല്യം നിലവിലുള്ള അമ്പതിനായിരത്തിൽനിന്ന് വെട്ടിക്കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.

നിലവിൽ രണ്ടു കുപ്പികളാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാൻ സാധിക്കുക. കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണം മുമ്പ് 200 ആയിരുന്നു. പിന്നീടത് 100 ആയി കുറച്ചു. അതു വീണ്ടും കുറയ്ക്കാനാണ് ഇപ്പോൾ ശുപാർശ നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, പ്രവാസികളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമുയർന്നിട്ടുണ്ട്. വലിയൊരു വരുമാനസ്രോതസ്സ് കൂടിയാണ് മദ്യത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുന്നതിലൂടെ സർക്കാരിന് നഷ്ടമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മദ്യവും പുകയിലയും പോലുള്ള വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുകെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ നൽകിയിട്ടുള്ളതതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആഗോള നിയമങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യൻ നിയമങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മാത്രമല്ല, മദ്യത്തിന്റെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ അനുവദനീയമായ മദ്യത്തിന്റെയും സിഗരറ്റിന്റെയും അളവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ധനമന്ത്രാലയമാണ്. എന്നാൽ, ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങൾ പ്രവാസികൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് രണ്ടുലിറ്ററിൽനിന്ന് നാലുലിറ്ററായി കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണനയിലിരിക്കെയാണ് മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശുപാർശ വാണിജ്യ മന്ത്രാലയം നൽകിയിട്ടുണ്ട്. തായ്ലൻഡ്, സിംഗപ്പുർ, ദുബായ് തുടങ്ങിയ വിമാനത്താവളങ്ങളിലേതുപോലെ നാലുലിറ്റർ വാങ്ങാൻ അനുമതി നൽകണമെന്നാണ് പ്രൈവറ്റ് എയർപോട്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അയൽരാജ്യങ്ങളെയും മറ്റ് ഏഷ്യ‑പസഫിക് രാജ്യങ്ങളെയും കണക്കിലെടുക്കുമ്പോൾ പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് കുറവാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ബജറ്റിൽ ഇതിനുള്ള അനുമതി ലഭിക്കുന്നതിനുവേണ്ടിയാണ് അസോസിയേഷൻ കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്നുള്ള വരുമാനം കൂട്ടുന്നത് വിമാനത്താവള നടത്തിപ്പിന് അടിയന്തരമാണെന്നും അവർ കേന്ദ്രത്തെ അറിയിച്ചിരുന്നു.

YOU MAY ALSO LIKE THIS VIDEO

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.