മുട്ടയുടെ വെള്ള മാത്രം കഴിച്ച് നടി വിദ്യാബാലൻ കുറച്ചത് 15 കിലോ ഭാരം: എങ്ങനെയെന്ന് അറിയാം, നമുക്കും പരീക്ഷിക്കാം

Web Desk
Posted on November 16, 2019, 1:10 pm

അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി നോക്കാന്‍ ഇനി ഒരു വഴിയും ബാക്കി കാണില്ല. പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് മണ്ടത്തരം മാത്രമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ട് നമ്മുക്ക് ശരീരഭാരം കുറയ്ക്കാം.

മെലിഞ്ഞും തടിച്ചും പലപ്പോഴും പ്രിയ നായിക വിദ്യാബാലന്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഡര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന് വേണ്ടി നന്നായി തടിച്ച വിദ്യയ്ക്ക് അത് ഇല്ലാതാക്കാനായി ഏറെ പാട് പെടേണ്ടി വന്നു. പട്ടിണി കിടന്നിട്ട് കുറയാതിരുന്ന തടി ഭക്ഷണം കഴിച്ചാണ് വിദ്യ കുറച്ചത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇടവിട്ട് ഭക്ഷണം കഴിച്ച് കൊണ്ട് പതിനഞ്ച് കിലോ കുറയ്ക്കാന്‍ കഴിഞ്ഞതായി വിദ്യ പറയുന്നു.

ഇതിന് പുറമെ ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജിമ്മില്‍ പോകും. ഇതിന് പുറമെ ഓട്ടം, കിക്കിങ്, ബെന്‍ഡിങ്, ട്വിസിറ്റിങ് എന്നിവയെല്ലാം താളത്തില്‍ ചെയ്യുന്ന കാലിസ്‌തെനിക്‌സ് വ്യായാമവും ചെയ്തു. പരിശീലകനായ വിലയത് ഹുസൈന്റെ മേല്‍നോട്ടത്തിലായിരുന്നു ഇത്. കാര്‍ഡിയോ എക്‌സര്‍സൈസും ചെയ്യാറുണ്ട്.

വീട്ടില്‍ ജിം ഇല്ലെങ്കിലും ചെറു വ്യായാമങ്ങള്‍ വീട്ടിലും ചെയ്യാറുണ്ട്. മുടക്കമില്ലാതെ നിത്യവും എട്ട് മണിക്കൂര്‍ താന്‍ ഉറങ്ങാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. കൂടുതല്‍ പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് തന്റേതെന്നും വിദ്യ വ്യക്തമാക്കുന്നു. ഡയറ്റീഷ്യന്‍ പൂജ മഖിജയുടെ നിര്‍ദേശപ്രകാരമാണിത്.

ഏത് ഭക്ഷണം കഴിച്ചാലും അത് മാത്രം കഴിക്കുകയെന്നതാണ് ശീലം. ആപ്പിള്‍ കഴിക്കുമ്പോള്‍ അത് മാത്രം. ചപ്പാത്തിക്കൊപ്പം ചോറ് കഴിക്കാറില്ല. മൈദ ചേര്‍ത്ത ആഹാരങ്ങള്‍ കഴിക്കാറേയില്ല. ദിവസം ഒരു തവണയെങ്കിലും പച്ചക്കറി ജ്യൂസ് നിര്‍ബന്ധമാണ്. പഴങ്ങള്‍ ചവച്ച് കഴിക്കാനാണ് ഇഷ്ടം. കരിക്കിന്‍ വെള്ളവും പഥ്യമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ചോക്ലേറ്റ് കഴിക്കുന്ന കാര്യത്തില്‍ യാതൊരു കോപ്രമൈസുമില്ല. പൂര്‍ണമായും സസ്യഭുക്കായിരുന്ന വിദ്യ ഡയറ്റിങ് തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കൂടുതല്‍ കുരുമുളക് ചേര്‍ത്ത് കഴിക്കാന്‍ തുടങ്ങി. പ്രോട്ടീന് വേണ്ടിയാണ് ഈ വിട്ട് വീഴ്ചയ്ക്ക് തയാറായതെന്നും വിദ്യ വ്യക്തമാക്കുന്നു.

പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക് ഉള്ളത്. ദിവസവും രണ്ട് വെള്ളക്കരു വീതം കഴിച്ചാല്‍ ഒരാള്‍ക്ക് ആവശ്യമുള്ള പ്രോട്ടീന്‍ അതില്‍നിന്ന് ലഭിക്കും. മുട്ട കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ശരീരഭാരം കൂടില്ല. മുട്ടയോടൊപ്പം ചീര കൂടി ചേര്‍ത്തുകഴിക്കുന്നത് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്. അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കും. ഒരിക്കലും ചീര കഴിക്കുന്ന കൊണ്ട് വണ്ണം കൂടില്ല. മുട്ടയോടൊപ്പം ഓട്മീലും കഴിക്കുന്നത് നല്ലതാണ്. ഓട്മീലിൽ അന്നജം ധാരാളമുണ്ട്. ഇത് ഭക്ഷണം ദഹിപ്പിക്കുന്നു. ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യും.