28 March 2024, Thursday

ജഡ്ജിക്കെതിരെ പരാമർശം; നിരുപാധികം മാപ്പ് അപേക്ഷിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2022 1:21 pm

ജഡ്ജിക്കെതിരെ അപകീര്‍ത്തി പരാമർശം നടത്തിയ കേസില്‍ കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് ചലച്ചിത്ര സംവിധായകന്‍ വിവേക് ​​അഗ്നിഹോത്രി. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയും നിലവിലെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018ൽ നടത്തിയ പരാമർശത്തിൽ അന്ന് കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഭീമ കൊറേഗാവ് പ്രതിയും ആക്ടിവിസ്റ്റുമായ ഗൗതം നവലഖയുടെ റിമാൻഡ് സ്റ്റേ ചെയ്ത നടപടിയിലായിരുന്നു അഗ്നിഹോത്രിയുടെ പരാമര്‍ശം. ജഡ്ജിക്കെതിരായ തന്‍റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും അഗ്നിഹോത്രി കോടതിയിൽ സത്യവാങ്മൂലം നൽകി.

ട്വീറ്റ് ഡിലീറ്റ് ചെയ്തത് അഗ്നിഹോത്രി അല്ലെന്നും ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും അമിക്കസ് ക്യൂറി പറഞ്ഞത്.
എന്നാല്‍ അഗ്നിഹോത്രി നേരിട്ട് ഹാജരാകണമെന്നും സത്യവാങ്മൂലത്തിലൂടെ ക്ഷമാപണം പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ , തൽവന്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2023 മാർച്ച് 16ന് വീണ്ടും പരിഗണിക്കുമെന്നും അന്ന് ഹാജരാകണമെന്നും കോടതി അഗ്നിഹോത്രിക്ക് നിർദേശം നൽകി. കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ കൂടിയാണ് വിവേക് അഗ്നിഹോത്രി.

Eng­lish Summary:Reference against the judge; Direc­tor vivek Agni­hotri apol­o­gized unconditionally
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.