March 30, 2023 Thursday

Related news

March 22, 2023
March 3, 2023
February 28, 2023
February 27, 2023
February 25, 2023
February 4, 2023
January 5, 2023
December 20, 2022
November 27, 2022
November 26, 2022

മുതിർന്ന നേതാക്കൾക്കെതിരായ പരാമർശം; രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടി കെപിസിസി

Janayugom Webdesk
തിരുവനന്തപുരം
September 6, 2021 5:05 pm

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമർശത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടി കെ പി സി സി. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതൃത്വം നടത്തിയ കൂടിക്കാഴ്‍ചയ്‍ക്ക് പിന്നാലെയാണ് നടപടി.ഡി.സി.സി. പ്രസിഡന്റ്‌ നിയമനത്തിൽ കൂടിയാലോചനകൾ നടന്നില്ല എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചത്.

 


ഇതുംകൂടി വായിക്കൂ;ഒഴിഞ്ഞമർന്ന് ഉമ്മൻചാണ്ടിയും ‚രമേശും ലക്ഷ്യമിടുന്നത് പാർട്ടി പിടിക്കാനുള്ള സംഘടന തിരഞ്ഞെടുപ്പ്


 

എന്നാൽ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ട് നേതാക്കൾക്കെതിരെ ഈ തരത്തിൽ പ്രതികരിച്ചതിൽ കെ.സുധാകരടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു.എന്നാൽ ഉണ്ണിത്താന്റെ വിശദീകരണം പലപ്പോഴും മുന്നറിയിപ്പുകൾക്ക് വഴിമാറി. ഉമ്മൻ ചാണ്ടിയുടെ മനസ്സ് വേദനിപ്പിക്കുന്ന യാതൊരു പ്രവർത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് പറയുമ്പോഴും, നേതൃമാറ്റം ഉണ്ടായെന്നും പുതിയ ആളുകൾക്ക് പ്രവർത്തിക്കാൻ അവസരവും സമയവും കൊടുക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.

ENGLISH SUMMARY:Reference agan­ist senior lead­ers; KPCC seeks expla­na­tion from Raj­mo­han Unnithan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.