Web Desk

തിരുവനന്തപുരം

January 20, 2021, 4:53 pm

കന്യാസ്ത്രീക്കെതിരായ പരാമര്‍ശങ്ങള്‍; പി സി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ

Janayugom Online

പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയെ ശാസിക്കാൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും ഫെമിനിസ്റ്റ് ലായേഴ്സ് നെറ്റ്‌വർക്ക് ഓഫ് കേരള എന്നിവരാണ് പരാതി നൽകിയത്.

പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പി.സി.ജോർജ് ശ്രമിച്ചതെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ നൽകിയ തെളിവുകൾ പി.സി.ജോർജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. മുൻ പ്രസ്താവനകളിൽ പി.സി.ജോർജ് ഉറച്ചു നിൽക്കുന്നതായി തെളിവെടുപ്പ് വേളയിൽ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുന്നത് നിയമസഭാ സാമാജികനു ചേർന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: Ref­er­ences to nuns; Rec­om­men­da­tion to rep­ri­mand PC George
YOU MAY ALSO LIKE THIS VIDEO