കേരളത്തിന് പ്രളയദുരിതാശ്വാസം നിഷേധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയ നയം: കാനം രാജേന്ദ്രന്‍

Web Desk
Posted on January 07, 2020, 7:06 pm

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുണ്ടായ 7 സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 5908 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒരു രൂപ പോലും അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ സമിതി തയ്യാറായില്ല.

നേരത്തെ ഇടക്കാല സഹായമായി 3200 കോടി നാലു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചപ്പോഴും കേരളത്തെ ഒഴിവാക്കി. കേരളം വിശദമായ കണക്കുകള്‍ സഹിതം നല്‍കിയ എല്ലാ നിവേദനങ്ങളും അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ്.
ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Eng­lish sum­ma­ry: Refus­ing flood relief to Ker­ala is a nar­row polit­i­cal pol­i­cy of the Cen­ter: Kanam Rajen­dran

‘you may also like this video’