ഉപ്പള: ഇന്ത്യയിലെ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ജനുവരി 8ന് ദേശീയ പണിമുടക്കിന്റെ ഭാഗമായി മേഖലാ ജാഥകൾ ആരംഭിച്ചു. വടക്കന്‍ മേഖല ജാഥയ്ക്ക് ഉപ്പളയില്‍ ക്യാപ്റ്റൻ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് പതാക കൈമാറി എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. എസ് രാമചന്ദ്രന്‍ അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റൻ കെ സുരേന്ദ്രന്‍(ഐഎന്‍ടിയുസി), ജാഥാംഗങ്ങളായ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്, കെ കെ ദിവാകരന്‍(സിഐടിയു ), കെ പി മുഹമ്മദ് അഷറഫ് (എസ്ടിയു), എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്‍, പ്രസിഡന്റ് ടി കൃഷ്ണന്‍, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, പി ജി ദേവ്, ഷെരീഫ് കൊടവഞ്ചി, ഹനീഫ്, സുരേഷ് പുതിയേടത്ത്, മുനീര്‍, കരിവെള്ളൂര്‍ വിജയന്‍, സി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10ന് കാസര്‍കോട്, 11.45ന് ചട്ടഞ്ചാല്‍, 2.45ന്കാഞ്ഞങ്ങാട്, 4.30ന് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ പയ്യന്നൂരില്‍ സമാപിക്കും. കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിന് ശേഷം 30ന് ജാഥ കോഴിക്കോട് സമാപിക്കും.ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ക്യാപ്റ്റനായുള്ള തെക്കൻമേഖലാ വാഹന പ്രചാരണജാഥ വൈക്കത്തുനിന്നും പര്യടനം ആരംഭിച്ചു. ജെട്ടിമൈതാനിയിൽ ജാഥയുടെ ഉദ്ഘാടനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ തോമസ് ജോസഫ്, മാനേജർ സോണിയ ജോർജ്, ജാഥാ അംഗങ്ങളായ കെ ചന്ദ്രൻപിള്ള, മലയാലപ്പുഴ ജ്യോതിഷ് കുമാർ, എം ജി രാഹുൽ, മാഹിൻ അബൂബക്കർ, എം പി ഗോപകുമാർ എന്നിവർ സംസാരിച്ചു. എളമരം കരീം നയിക്കുന്ന മധ്യമേഖലാ ജാഥയുടെ ഉദ്ഘാടനം എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു മലപ്പുറത്ത് നിർവഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് വി എ കെ തങ്ങൾ അധ്യക്ഷനായി. വല്ലച്ചിറ മുഹമ്മദാലി, ആതവനാട് മുഹമ്മദ് കുട്ടി, കല്ലായി മുഹമ്മദാലി, ജയപാലൻ, കെ. എൻ. ഉദയൻ, പ്രഭാകരൻ നടുവട്ടം, എം റഹ്മത്തുള്ള, കെ എൻ ഗോപിനാഥൻ, എം കെ തങ്കച്ചൻ, കൂട്ടായി ബഷീർ, സക്കറിയ, ശശികുമാർ, സി ഹരിദാസ്, മലയാളപ്പുഴ ജ്യോതിഷ് കുമാർ ശശികുമാർ, സോമൻ, എം കെ തങ്കച്ചൻ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.