October 2, 2022 Sunday

Related news

October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022

ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവര്‍ക്കുളള രജിസ്‌ട്രേഷൻ തുടങ്ങി; നടപടി ക്രമങ്ങള്‍ ഇങ്ങനെ

Janayugom Webdesk
മനാമ
August 18, 2020 12:20 pm

ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷൻ നടത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായുളള രജിസ്‌ട്രേഷനും ആരംഭിച്ചു കഴിഞ്ഞു.  https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക്​ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം പരസ്പരം സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തീരുമാനമായാല്‍ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. ബെഹ്റൈനിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

വന്ദേഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്ന്​ നാട്ടിലേക്ക്​ തിരിച്ചുപോകുന്നവർക്കായി രജിസ്​ട്രേഷൻ നടത്തിയിരുന്നു. ഇതിന്​ സമാനമായാണ്​ ഇപ്പോൾ നാട്ടിൽനിന്ന്​ വരുന്നവർക്കായി രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുള്ളത്.

ENGLISH SUMMARY: reg­is­ter in indi­an embassy trav­el from india to beharin

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.