മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്ന് വീണു: ഒരാള്‍ക്ക് പരിക്ക്

Web Desk
Posted on November 14, 2019, 12:40 pm

കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ഹാളിനു പുറത്തെ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച രജിസ്ട്രേഷൻ കൗണ്ടർ തകർന്നുവീണത്. ഇതിനടിയിൽപ്പെട്ടാണ് ഒരാൾക്ക് പരിക്കേറ്റത്. പോലീസും നാട്ടുകാരും ചേർന്ന് ടിൻഷീറ്റ് ഉയർത്തിമാറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു