October 4, 2022 Tuesday

Related news

September 29, 2022
September 25, 2022
July 31, 2022
June 22, 2022
May 12, 2022
April 19, 2022
April 18, 2022
June 18, 2021
March 27, 2021
March 18, 2021

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടുന്നു

Janayugom Webdesk
തിരുവനന്തപുരം
March 18, 2021 9:45 am

പഴവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. പുതിയ നിരക്ക് വര്‍ധനവ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് ഇനി അത് 1000 രൂപയാക്കും. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയര്‍ത്തും. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയും. രജിസ്‌ട്രേഷൻ പുതുക്കാത്ത ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. 

പഴയ വാഹനം പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ട. ജിസ്‌ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനായുള്ള ഫീസും വര്‍ധിപ്പിച്ചു. ഇരുചക്രവാഹനങ്ങൾ- 400, ഓട്ടോറിക്ഷ‑കാറുകൾ‑മീഡിയം ഗുഡ്‌സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും. 15 വർഷം പഴക്കമുള്ള ഒരു കാറിന്റെ രജിസ്‌ട്രേഷൻ പുതുക്കണമെങ്കിൽ ഫീസായി 5000 രൂപയും ഓട്ടമേറ്റഡ് ടെസ്റ്റിങ് ഫീസായി 1000 രൂപയും അടയ്ക്കേണ്ടി വരിക. 

വാഹനം അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്ത് വൃത്തിയാക്കുകയും റോഡ് ടാക്‌സ് അടയ്ക്കേണ്ടതായും വരും. 15 വർഷത്തിലധികം പഴക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് ത്രീവീലർ- 3500, കാർ- 7500, മീഡിയം പാസഞ്ചർ‑ഗുഡ്‌സ്- 10,000, ഹെവി- 12,500 എന്നിങ്ങനെ നിരക്കുകള്‍. അതേ സമയം ബസുകളും ഫിറ്റ്നസ് മുടങ്ങിയാൽ ദിവസം 50 രൂപവീതം പിഴ നൽകണം. സ്മാർട്ട് കാർഡിലെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് 200 രൂപയും നൽകണം. 

ENGLISH SUMMARY:Registration of old vehi­cles and fit­ness renew­al test fees are increasing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.