തലാഖ് രജിസ്ട്രേഷനും സഹജീവിത ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്‍ കോഡ് കമ്മിറ്റിക്കു മുന്നില്‍. മുസ്‍ലീം സ്ത്രീകൾക്ക് സമ്പൂർണ അനന്തരാവകാശം, തലാഖ് രജിസ്‌ട്രേഷൻ, ബഹുഭാര്യത്വത്തിനും ബഹുഭർതൃത്വത്തിനും നിരോധനം, മക്കളുടെ സ്വത്തിൽ രക്ഷിതാക്കൾക്ക് അവകാശമുണ്ടെന്ന് ഉറപ്പുവരുത്താൻ റിവേഴ്‌സ് ഹെറിറ്റൻസ് എന്നിവയും വിരമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്ക് ലഭിച്ച പൊതുനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. ഏക സിവില്‍കോഡിന്റെ പഠനത്തിനായി രാജ്യത്ത് ആദ്യമായി നിയോഗിക്കപ്പെട്ട സമിതി ഉത്തരാഖണ്ഡിലായിരുന്നു.
സഹജീവിത ബന്ധങ്ങളുടെ നിര്‍ബന്ധിത രജിസ്ട്രേഷനൊപ്പം ആണ്‍— പെണ്‍ വിവാഹ പ്രായം ഏകീകരിക്കണമെന്നും പൊതുനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായമുണ്ട്. വിവാഹമോചന രജിസ്ട്രേഷൻ ഉൾപ്പെടുത്തണം. മുസ്‍ലീം പെൺകുട്ടികൾക്കും ഹിന്ദു നിയമത്തിന് തുല്യമായി മാതാപിതാക്കളുടെ സ്വത്തിൽ അനന്തരാവകാശം ലഭ്യമാക്കണം. മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ ആവശ്യമെങ്കില്‍ തിരിച്ചെടുക്കാനുള്ള അവകാശം നല്‍കണമെന്നും ആവശ്യങ്ങളില്‍ സമിതിക്ക് മുന്നിലെത്തിയിട്ടുണ്ട്. സമിതിയുടെ പോര്‍ട്ടല്‍, ഇമെയിൽ, തപാൽ സന്ദേശങ്ങൾ എന്നിവയിലൂടെ 4.4 ലക്ഷം നിർദ്ദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ചമോലി, രുദ്രപ്രയാഗ്, ഉധംസിങ് നഗർ, ചമ്പാവത്ത്, പിത്തോരാഗഡ്, ഹരിദ്വാർ ജില്ലകളിലായി പാനല്‍ അംഗങ്ങള്‍ പൊതു ആശയവിനിമയങ്ങൾ നടത്തിയിരുന്നു. ഭൂരിഭാഗം നിര്‍ദ്ദേശങ്ങളോടും യുസിസി സമിതിക്ക് അനുകൂല നിലപാടാണുള്ളതെന്നും ഇവയെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും സമിതിവൃത്തങ്ങള്‍ അറിയിച്ചു.
English Summary: registration of talaq
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.