
ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിലെ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് നാളെ (ഒക്ടോബർ 11) ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാത്രി 09.05ന് കൊല്ലത്തു നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു സർവീസ് റദ്ദാക്കി. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. മധുര ജംഗ്ഷൻ‑ഗുരുവായൂർ എക്സ്പ്രസ്സ് 11ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുകയും ഗുരുവായൂർ‑മധുര എക്സ്പ്രസ്സ് 12ന് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുകയും ചെയ്യും. കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ് ഏറ്റുമാനൂരിൽ നിന്ന് മാത്രമായിരിക്കും യാത്ര ആരംഭിക്കുക. തിരുവനന്തപുരം നോർത്ത് – എസ് എം വി ടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്, കന്യാകുമാരി – ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നീ നാല് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.