പൂർണ്ണ ‑ഉറൂബ് നോവൽ അവാർഡ് റഹ്‌മാൻ കിടങ്ങയത്തിന്

Web Desk

കോഴിക്കോട്

Posted on January 15, 2020, 7:28 pm

പൂർണ്ണ ‑ഉറൂബ് നോവൽ അവാർഡ് റഹ്‌മാൻ കിടങ്ങയത്തിന്റെ ”അന്നിരുപത്തൊന്നില് ” എന്ന നോവൽ അർഹമായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോ. കെ എം അനിൽ ചെയർമാനും ഡോ. ആർ വി എം ദിവാകരൻ, ഡോ. സി ഗണേഷ് എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ചരിത്രനോവലാണിത്. 25000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കുന്ന ഉറൂബ് അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ എൻ ഇ ബാലകൃഷ്ണൻമാരാർ, എൻ ഇ മനോഹർ, ഡോ ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.