രഹന ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി

Web Desk
Posted on November 28, 2018, 11:33 am

പത്തനംതിട്ട:  രഹന ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലീസ് കൊച്ചിയില്‍ വച്ച് ആണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ബിഎസ്‌എന്‍എല്‍ രഹ്നയെ സസ്‌പെന്‍ഡ് ചെയ്തു.

ഇതിനിടെ, ര​ഹ​ന ഫാ​ത്തി​മ​യെ ബി​എ​സ്‌എ​ന്‍​എ​ല്‍ ജോ​ലി​യി​ല്‍​നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു. അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് ര​ഹ​ന​യെ ബി​എ​സ്‌എ​ന്‍​എ​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

നേരത്തെ, യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രഹന ഫാത്തിമ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരുന്നു. നടപ്പന്തല്‍വരെ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു.