മുന്‍കൂര്‍ ജാമ്യം തേടി രഹ്നാ ഫാത്തിമ സുപ്രിംകോടതിയിലേക്ക്

Web Desk
Posted on November 18, 2018, 10:44 pm

കൊച്ചി: നീതി തേടി രഹ്നാ ഫാത്തിമ സുപ്രിം കോടതിയിലേക്ക്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തിാലണ് രഹ്നാ ഫാത്തിമ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ച കേസിലാണ് ഹൈക്കോടതി രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
ജാമ്യം ലഭിക്കാത്ത പക്ഷം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാല്‍ തന്റെ ബിഎസ്എന്‍എല്ലിലെ ജോലിയെ അത് സാരമായി ബാധിക്കുമെന്നതിനാലുമാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാന്‍ രഹ്ന തയ്യാറെടുക്കുന്നത്.
ശബരിമലയില്‍ ദര്‍ശനത്തിനായി പുറപ്പെടുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് രഹ്നക്കെതിരെ കേസ് എടുക്കാന്‍ കാരണമായത്.