Janayugom Online
Rehna Fathima

രഹ്ന ഫാത്തിമ ഉത്തരം പറയേണ്ടത്.…

Web Desk
Posted on November 27, 2018, 7:55 pm

ഷെഹിന ഹിദായത്

തിരുവനന്തപുരം: വൈക്കോല്‍ തുറുവിന് തീകൊളുത്തിയ രഹ്ന ഫാത്തിമ വൈകിയാണെങ്കിലും കല്‍ത്തുറുങ്കിലേയ്ക്ക്. ശബരിമലയില്‍ യുവതി പ്രവേശം വൈകാരികമായി കാണുകയും ഒരു വിഭാഗം സുപ്രിം കോടതി വിധിയെ എതിര്‍ത്ത് പ്രതിഷേധത്തിന് ഇറങ്ങുകയും ചെയ്തപ്പോഴാണ് ഒരു മനുഷ്യ ബോംബ് പോലെ രഹ്ന ഫാത്തിമ ശബരിമലയില്‍ പ്രത്യക്ഷപ്പെട്ടത്.
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാതെയായി പൊലീസ്.

അറസ്റ്റിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

രഹ്നയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിത ജെക്കലും മല ചവിട്ടാന്‍ എത്തിയപ്പോള്‍ പൊലീസ് സുരക്ഷ നല്‍കി. എന്നാല്‍ പ്രതിഷേധം കാരണം ദര്‍ശനം കഴിയാതെ മടങ്ങി.

ഇനി ശബരിമലയിലേക്കില്ല: രഹ്ന ഫാത്തിമ

സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റാണ് രഹ്ന. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലെ ഈ താരം മോശമായ രീതിയിൽ അയ്യപ്പ വേഷത്തില്‍ ഫെയ്‌സ് ബുക്കില്‍ സ്വന്തം ചിത്രം ഇട്ടതോടെയാണ് ജനങ്ങള്‍ക്ക് സകല നിയന്ത്രണവും വിട്ടത്. അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കടിയില്‍ ‘ശവം’ എന്നുപോലും കമന്റുകള്‍ വന്നു.

ഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

രഹ്നയും അവരുടെ പങ്കാളിയുമായ മനോജ് കെ ശ്രീധറും ചേര്‍ന്ന് തയ്യാറാക്കിയ ‘ഏക’ എന്ന സിനിമയുടെ ട്രെയിലര്‍ സ്ത്രീശരീരം മാത്രം എന്തുകൊണ്ട് പ്രദര്‍ശിപ്പിച്ചുകൂടാ എന്ന് വാദിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതാണ്. അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം.

രഹ്ന ഫാത്തിമയുടെ വീടിനുനേരെ ആക്രമണം

പക്ഷെ പ്രക്ഷുബ്ധമായ ഒരന്തരീക്ഷത്തില്‍ മതവികാരത്തെ തീപിടിപ്പിക്കാന്‍ ശ്രമിച്ചതിന് മതേതര മൂല്യങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന കേരള മനസ്സിനോട്, അയ്യപ്പനെ ദ്യോതിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അവര്‍ ഉത്തരം പറയേണ്ടിവരും.

രഹ്ന ഫാത്തിമയെ അറിയില്ലെന്ന് പറയാന്‍ കെ സുരേന്ദ്രന് അവകാശമില്ലെന്ന് രശ്മി നായര്‍