ടെലിവിഷൻ ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2. ആരാധകർക്ക് ഏറെ നിരാശ നൽകികൊണ്ടാണ് ബിഗ് ബോസ് അവസാനിപ്പിച്ചത്. എന്നാൽ ബിഗ് ബോസ് അവസാനിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ ഇപ്പോഴും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രജിത് കുമാറും വീഡിയോയുമായി എത്തിയിരുന്നു. ബിഗ് ബോസില്‍ സ്കൂള്‍ ടാസ്ക്കിനിടയിലെ അപ്രതീക്ഷിത സംഭവത്തിലൂടെയായിരുന്നു രജിത് കുമാര്‍ പുറത്തായത്. ഇതിനിടയില്‍ നിരവധി ആരാധകരുടെ പിന്തുണ രജിതിന് ലഭിച്ചു. വീഡിയോയില്‍ ബിഗ് ബോസിലെ ഫുക്രുവിനെകുറിച്ചും മഞ്ജു പത്രോസിനെക്കുറിച്ചും രജിത് കുമാര്‍ പറഞ്ഞു.
ഫുക്രു എന്റെ നല്ല സുഹൃത്താണ്. എനിക്ക് ഫാന്‍സില്ല, സഹോദരങ്ങളേയുള്ളൂവെന്നും രജിത് കുമാര്‍ പറഞ്ഞു. ഫാന്‍സെന്ന് ഞാനൊരിക്കലും അവരെ പറയില്ല, അവര്‍ എന്റെ ഹൃദയത്തിലുള്ളവരാണെന്നും രജിത് പറഞ്ഞു. ഇതിനിടയില്‍ മഞ്ജു പത്രോസിനെക്കുറിച്ചും രജിത് തുറന്നടിച്ചു. മഞ്ജുവിനെ കുറിച്ച് രജിത് പറഞ്ഞത് ഇങ്ങനെയായിരുന്നു. മഞ്ജു എന്റെ സഹോദരിയാണ്. നല്ല മനസ്സുള്ള ഒരാളാണ്. നമുക്കെന്തിനാണ് ഒരാളോട് ദേഷ്യം. മത്സരം വരുമ്പോള്‍ അത് അതേ സ്പിരിറ്റില്‍ എടുക്കാറുണ്ട്. എന്നോട് ആരൊക്കെ എന്തൊക്കെ ചെയ്തുവെന്ന് നിങ്ങളെല്ലാം കണ്ടതാണ്. ലോകജനതയ്ക്ക് ഇതേക്കുറിച്ച് കൃത്യമായ ബോധ്യവുമുണ്ട്. 70 ദിവസം കൊണ്ട് എന്നെ നിങ്ങള്‍ കണ്ടതാണ്. ഞാന്‍ ആരോടൊക്കെ എന്തൊക്കെ ചെയ്തുവെന്നും എന്നോട് ചെയ്തതുമെല്ലാം നിങ്ങള്‍ കണ്ടതാണ്. രജിത് പറഞ്ഞു.
ബിഗ് ബോസ് എന്ന വലിയൊരു പ്ലാറ്റ്ഫോം കിട്ടിയിരുന്നില്ലെങ്കില്‍ രജിത്ത് വട്ടപ്പൂജ്യമായേന്നെ. സ്ത്രീലമ്പടനും വൃത്തികെട്ടവനും മോശക്കാരനുമൊക്കെയാണ് രജിത്ത് എന്ന് കുറേ പേര് പറഞ്ഞേനെ. ഈയൊരു പ്ലാറ്റ്ഫോം കിട്ടിയതോടെയാണ് ഞാനൊരു സാധാരണക്കാരനെന്ന് നിങ്ങളെല്ലാം മനസ്സിലാക്കിയത്. അതുകൊണ്ട് എല്ലാവരോടും നന്ദിയുണ്ടെന്നും രജിത് പറഞ്ഞു. ലോക മലയാളികള്‍ എന്നെ എന്ത് മാത്രം എന്ന് സ്നേഹിക്കുന്നുണ്ടെന്ന് ശരിക്കും അറിഞ്ഞിരുന്നു. ഹൃദയത്തിന്റെ വികാരം കൊണ്ടാണ് അവര്‍ എയര്‍പോര്‍ട്ടിലൊക്കെ വന്നത്. ആരും വിളിച്ച് വരുത്തിയതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രജിത് പറഞ്ഞു.
English Summary; Rejith Kumar’s say about manju pathrose And Fukru
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.