Web Desk

December 19, 2019, 9:30 am

ബിജെപി ഭരിക്കുന്ന നഗരസഭയിൽ പൗരത്വ ബില്ലിനെ ചൊല്ലി കയ്യാങ്കളി

Janayugom Online

പാലക്കാട്: രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുമ്പോൾ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയിൽ വിഷയത്തെ ചൊല്ലി തമ്മിൽ തല്ല്. സംസ്ഥാനത്തു ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ് പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി അംഗങ്ങൾ തമ്മിൽ സംഘർഷ ഉടലെടുത്തത്. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സിപിഎം അവതരിപ്പിച്ച പ്രമേയം ബിജെപി അംഗങ്ങൾ എതിർത്തതാണു കയ്യാങ്കളിയിലെത്തിയത്.

you may also like this video

പൊതുമരാമത്ത് സ്ഥിരം  സമിതി അധ്യക്ഷനും സിപിഎം വലിയങ്ങാടി ലോക്കൽ സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണു പ്രമേയം അവതരിപ്പിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ പ്രമേയം കീറിയെറിയുകയായിരുന്നു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നഗരസഭയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്ന് അധ്യക്ഷ പ്രമീളാ ശശിധരൻ അറിയിച്ചു.  തുടർന്നായിരുന്നു സംഘർഷം.