Web Desk

കൊല്ലം

February 12, 2020, 11:39 am

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളോളം പീ ഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

Janayugom Online

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളായി പീ ഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥകൾ ഉണ്ടാകാറുണ്ടായിരുന്ന കുട്ടിയെ ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍  എന്തോ ഭീതിയെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണെന്ന് കണ്ടെത്തുകയും മാനസികാരോഗ്യ വിദഗ്ധനെ ചികിത്സയ്ക്ക് നിർദ്ദേശിക്കുകയുമായിരുന്നു.

തുടർന്ന് മാനസികാരോഗ്യ വിദഗ്ധന്റെ നേതൃത്വത്തില്‍ നടത്തിയ കൗൺസിലിംഗിനിടയാണ് പീ ഡന വിവരം കുട്ടി തുറന്ന് പറയുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Rel­a­tive arrest­ed for rap ing sixth stan­dard stu­dent for years.

you may also like this video;