ബന്ധുവായ കുട്ടിയെ ബലി നൽകിയാൽ കുഞ്ഞുണ്ടാവുമെന്ന് മന്ത്രവാദി; 10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Web Desk
Posted on October 29, 2019, 9:40 am

ഭഗൽപൂര്‍: കുട്ടികളുണ്ടാകാൻ ബന്ധുവായ കുട്ടിയെ ദേവിയ്ക്ക് ബലിയായി നൽകിയാൽ മതിയെന്ന മന്ത്രവാദിയുടെ ഉപദേശത്തെത്തുടർന്ന് യുവാവ് സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 10 വയസ്സുകാരനായ കുഞ്ഞാണ് അമ്മാവന്റെ ക്രൂരതയ്ക്കിരയായത്. ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ ശിവാനന്ദൻ രവിദാസാണ് കുട്ടിയെ തട്ടിയെടുത്ത് മന്ത്രവാദിയായ വിഭാഷ് മണ്ഡലിന് കൈമാറിയത്.

ദീപാവലിയായതിനാൽ പടക്കങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞാണ് ശിവാനന്ദൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. കാളിപൂജയ്ക്കായി കുട്ടിയെ വിഭാഷ് ബലി നൽകിയതായും സംഭവം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ മന്ത്രവാദിയെയും ശിവാനന്ദനെയും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.