Web Desk

കായംകുളം

January 04, 2021, 9:26 am

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കൾ കായംകുളം പൊലീസ്‌ സ്റ്റേഷനിൽ

Janayugom Online

അന്തരിച്ച പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കൾ കായംകുളം പൊലീസ്‌ സ്റ്റേഷനിൽ. ‌ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കായംകുളം പോലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിവ് കേസെടുത്തു.

ഇന്നലെ രാത്രി 8.10 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണതിനെത്തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലേയും രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചശേഷമാണ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. അനിൽപനച്ചൂരാന്‍റെ സംസ്കാരം ഇന്ന് ജന്മനാടായ കായംകുളത്ത് നടക്കും . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20നായിരുന്നു ജനനം. അനിൽകുമാർ പി യു എന്നാണ്‌ യഥാർത്ഥനാമം. നങ്ങ്യാർകുളങ്ങര ടി കെഎം കോളജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മലയാള ചലച്ചിത്ര ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയ സംഭാവന നൽകി. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

Eng­lish sum­ma­ry: Anil pan­chooran death followup

You may also like this video: