Web Desk

രാജാക്കാട്

June 19, 2020, 7:21 pm

നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പതിമൂന്നുകാരനെ മര്‍ദ്ദിച്ച് അവശനാക്കി

Janayugom Online

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പെൺകുഞ്ഞിന്റെ ബന്ധുക്കൾ 13 കാരനെ മർദ്ദിച്ച് അവശനാക്കി. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരിക്കേറ്റ ആൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞെതായി പൊലീസ് അറിയിച്ചു. വനിത സിഐയുടെ നേതൃത്വത്തിൽ പൊലീസ് പെൺകുഞ്ഞിന്റെ മൊഴിയെടുത്തു.

പ്രായപൂർത്തിയാകാത്തതിനാൽ ആരോപണ വിധേയനായ ആൺകുട്ടിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് സിഡബ്ല്യുസി അധികൃതർക്ക് കൈമാറും എന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടിയെ ആക്രമിച്ചവർക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.

you may also like this video;