14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെയും മകളെയും ഉപേക്ഷിച്ച്‌ ഭർത്താവും സഹോദരനും, സംഭവം കോട്ടയത്ത്‌

Web Desk

കോട്ടയം

Posted on July 04, 2020, 7:08 pm

ബെംഗളൂരുവില്‍ നഴ്സായ മലയാളി യുവതിക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്കും താങ്ങും തണലുമാവേണ്ട ഉറ്റ ബന്ധുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ആരുമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ്.

രണ്ടാഴ്ച മുന്‍പാണ് യുവതി ബെംഗളൂരുവില്‍ നിന്ന് പിഞ്ചു കുഞ്ഞുങ്ങള്‍ക്കളെയും കെണ്ട് നാട്ടിലെത്തിയത്. കുഞ്ഞുങ്ങള്‍ക്കൊപ്പം പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു യുവതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഇവരെ ഭര്‍ത്താവ് എത്തി പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് വിളിച്ചു കെണ്ട് പോയിരുന്നു. എന്നാല്‍, കുറുമള്ളൂര്‍ വേദഗിരിയില്‍ ഉള്ള ഭര്‍ത്താവിന്റെ വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഭാര്യയെയും മക്കളെയും ഇയാള്‍ കൊണ്ടുപോയത്. വീടിനു സമീപം ഇവരെ ഇറക്കിവിട്ടശേഷം ഭര്‍ത്താവ് മടങ്ങി.

എന്നാല്‍ യുവതിയുടെ വീട് അടച്ചിട്ടനിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ബെംഗളൂരുവില്‍ താമസിക്കുന്ന സഹോദരനെ വിളിച്ചെങ്കിലും നാട്ടില്‍ കയറരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

കേരളത്തിലുള്ള ഉറ്റവരോടൊപ്പം കഴിയാനാണ് യുവതിയും കുഞ്ഞുങ്ങളും ഈ കോവിഡ് കാലത്ത് ബാംഗ്ലൂരു നിന്നും വന്നത് . എന്നാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ആരോരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുവതിയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും. ആശ്രയമാകേണ്ട ഭര്‍ത്താവും അമ്മയും സഹോദരനും കൈവിട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ യുവതി സഹായം തേടി കളക്ടറേറ്റില്‍ എത്തി.

Eng­lish summary:relatives denied to enter a women

You may also like this video: