Web Desk

റായ്‌പൂർ

June 13, 2020, 6:56 pm

ആത്മഹത്യയെന്ന് തെറ്റിദ്ധരിപ്പിച്ചു; ഗർഭിണിയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തി ബന്ധുക്കൾ ‚പിന്നിലെ കാരണം ഇതാണ്

Janayugom Online

ഗർഭിണിയായ യുവതിയെയും ഒപ്പം യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മരണം നടന്ന് 20 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഇവരുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച യുവതിയുടെ സഹോദരൻ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛത്തിസ്ഗഢിലെ ഗരിയാബാന്ദ് സ്വദേശികളായ ഭൂപേന്ദ്ര കൻവാർ, ദാമിനി സാഹു എന്നിവരാണ് ദിവസങ്ങൾക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ വീടിനോടു ചേർന്ന കുറ്റികാട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. മെയ് 22 നാണ് യുവതി മരിച്ചത്. തൊട്ടടുത്ത ദിവസമാണ് യുവാവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നതിനാൽ ആത്മഹത്യാ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും ജീവനൊടുക്കിയെന്നായിരുന്നു നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് കാര്യങ്ങളുടെ സ്ഥിതി ഗതികൾ മാറിയത്. ദാമിനി ഗര്ഭിണിയാണെന്നും യുവാവിന് മർദ്ദനമേറ്റിയിരുന്നു വെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. മാത്രമല്ല, മൃതദേഹങ്ങൾ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയെന്ന്‌ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസിന്റെ അന്വേഷണം ബന്ധുക്കളിലേക്ക് നീണ്ടത്.

വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയും യുവാവും പ്രണയത്തിലായിരുന്നു. അതോടൊപ്പം യുവതിഗർഭിണിയാണെന്ന വിവരവും വീട്ടുകാരെ ചൊടിപ്പിച്ചു. ഇതേ തുടർന്നാണ് രണ്ടു പേരെയും വകവരുയതാണ് വീട്ടുകാർ തീരുമാനിച്ചത്. യുവതിയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ ദാമിനിയുടെ സഹോദരനും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു. യുവതിയെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു.

പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുമാണ് സത്യം പുറത്തു കൊണ്ട് വന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു.

Eng­lish sum­ma­ry: Rel­a­tives killed per­ga­nent women and her lover in Chattisgarh

YOU MAY ALSO LIKE THIS VIDEO