പ്രണയവിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കല്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഡൽഹിയിലെ രജൗരി ഗാർഡൻ മേഖലയിലാണ് സംഭവം. ഗുരുതാരവസ്ഥയിലുള്ള യുവാവിനെ സഫ്ഗര്ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23കാരനായ യുവാവ് 20കാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. രണ്ടു വര്‍ഷമായ പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും ജയ്പൂരിലെത്തി വിവാഹം കഴിച്ചു. വിവാഹശേഷം ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി.
കഴിഞ്ഞ ദിവസം യുവാവിനെ കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ബന്ധുക്കല്‍ ചേര്‍ന്ന് യുവാവിനെ തട്ടികൊണ്ടുപോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സാഗര്‍പുര്‍ മേഖലയില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു. സംഭവത്തില്‍ രജൗരി ഗാര്ഡന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
english summary; Relatives of the girl cut off the young man’s genitals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.