Web Desk

ബെംഗളൂരു

February 25, 2021, 6:22 pm

കേരളത്തിൽ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നല്‍കും; കര്‍ണാടക ഉപമുഖ്യമന്ത്രി

Janayugom Online

കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ സാധിക്കില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഇത്തരക്കാര്‍ക്ക് ഇളവ് നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകത്തിലേക്ക് വന്നു 72 മണിക്കൂറിനുള്ളിൽ തിരിച്ചു പോകാൻ കഴിയുന്ന സ്ഥിരം യാത്രക്കാർക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അശ്വന്ത് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.

You may also like this video: