20 April 2024, Saturday

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2022 11:14 pm

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി തമിഴ്‌നാട്ടിലെ ജയിലില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

മതിയായ വാദം കേൾക്കാതെയാണ് കുറ്റവാളികള്‍ക്ക് മോചനം അനുവദിച്ചതെന്ന് കേന്ദ്രം പുനഃപരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത്തരം വൈകാരികമായ വിഷയങ്ങള്‍ രാജ്യത്തിന്റെ പൊതു ക്രമം, സമാധാനം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ എന്നിവയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ, കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം പരമപ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Eng­lish Summary:Release of Rajiv Gand­hi Assas­si­na­tion Case Accused; The cen­tral gov­ern­ment filed a review petition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.