ജീവപര്യന്തം ഉൾപ്പെടെ വിവിധ ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ച് 14 വർഷം പൂർത്തിയാക്കിയ തടവുകാർക്ക് അവരുടെ സ്വഭാവം മുൻനിർത്തി ശിക്ഷാ ഇളവ് നല്‍കുന്ന കാര്യം ജയില്‍ ഉപദേശക സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ യാതൊരു വേര്‍തിരിവും കാണിക്കരുത് .
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജുഡീഷ്യല്‍ അംഗം പി. മോഹനദാസും നിര്‍ദ്ദേശിച്ചത്. പരോള്‍ അനുവദിക്കുന്നതിന് കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ തടവുകാര്‍ക്കും തുല്യപരിഗണന നല്‍കണമെന്ന് കമ്മീഷന്‍ പറഞ്ഞു . ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ജയില്‍ , പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
തടവുകാരുടെ പരാതികള്‍ അയക്കുന്നതിന് നിയമ സഹായ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും നല്‍കണം. ശിക്ഷാവിധി തടവുകാരെ വായിച്ചു മനസ്സിലാക്കിക്കാനും അപ്പീല്‍ സമര്‍പ്പിക്കാനും നിയമ സഹായ ക്ലിനിക്കിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണം. തടവുകാര്‍ക്ക് മുടങ്ങി കിടക്കുന്ന വസ്ത്ര വിതരണം പുനരാരംഭിക്കണം. തടവുകാരുടെ സിവില്‍, സര്‍വീസ് ഇനത്തിലുള്ള കേസുകള്‍ നടത്താന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സേവനം ഉറപ്പാക്കാനുള്ള ചുമതല നിയമസഹായ ക്ലിനിക്കിന് നല്‍ണം .
തടവുകാര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നല്‍കാനും അഭിരുചിക്കനുസരിച്ച് ഇതര തൊഴില്‍ പരിശീലനം കൃത്യനിഷ്ടയോടെ നല്‍കാനും നടപടിയെടുക്കണം. തടവുകാര്‍ക്ക് ലഹരിമുക്തി, സല്‍സ്വഭാവരൂപീകരണം, സാങ്കേതിക പരിജ്ഞാനം തുടങ്ങിയവ നല്‍കാന്‍ സ്ഥിരം ക്ലാസ്സുകള്‍ നല്‍കണം. ജയിലിനുള്ളില്‍ ലഹരിവസ്തുക്കള്‍, പണം, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ ഉദ്യോഗസ്ഥരോ മറ്റുള്ളവരോ മുഖേന കടത്താതിരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നിയമ നടപടി സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും ജയില്‍ മേധാവിയും രണ്ട് മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കുകയും വേണം. ഇവയെല്ലാമാണ് മറ്റു നിർദേശങ്ങൾ.
English Summary: Release prisoners who have completed 14 years: Human Rights Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.