പുതിയ ഒരു രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കും. ആര്‍ബിഐ അച്ചടിക്കുന്ന മറ്റ് നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രൂപാ മൂല്യമുള്ള നോട്ടുകള്‍ ഇറക്കുക ധനമന്ത്രാലയമാണ്. ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതിന് മുകളിൽ ഭാരത സർക്കാർ’ എന്ന വാക്ക് നോട്ടിൽ എഴുതിയിട്ടുണ്ട്. പുതിയ ഒരു രൂപയിൽ ധനമന്ത്രാലയ സെക്രട്ടറി അതാനു ചക്രവർത്തിയുടെ ദ്വിഭാഷാ ഒപ്പും ഉണ്ടായിരിക്കും. 2020ൽ പുറത്തിറക്കിയ ഒരു രൂപ നാണയത്തിന്റെ തനിപ്പകർപ്പിലായിരിക്കും പുതിയ നോട്ടും പുറത്തിറക്കുക. നോട്ടിന്റെ വലതുഭാഗത്ത് താഴെയുള്ള ഭാഗത്തായിരിക്കും ഒരു രൂപ എന്ന് എഴുതുക.
രൂപ ചിഹ്നത്തില്‍ രാജ്യത്തിന്റെ കാര്‍ഷിക ആധിപത്യത്തെ പ്രതിനിധീകരിച്ച് ധാന്യങ്ങളുടെ രൂപകല്‍പ്പന ഉണ്ടാകും. ‘സാഗര്‍ സാമ്രാട്ട്’ എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടില്‍ അടങ്ങിയിട്ടുണ്ട്. പതിനഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ഒരു രൂപ എന്നും നോട്ടില്‍ എഴുതിയിട്ടുണ്ട്. അശോകസ്തംഭം വാട്ടർമാർക്കായി ചേർത്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ നോട്ടിന്റെ നടുവിലായി ഒന്ന് എന്ന അക്കവും ഭാരത് എന്ന വാക്കും ഗൂഢ ലിപിസങ്കേതത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 9.7 x 6.3 സെന്റിമീറ്റർ ആണ് നോട്ടിന്റെ വലിപ്പം. നിറം പിങ്ക് കലര്‍ന്ന പച്ചയായിരിക്കും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.