Web Desk

January 22, 2020, 12:23 pm

റിലയന്‍സ് ജിയോ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞോ ഈ കാര്യങ്ങള്‍?

Janayugom Online

രാജ്യത്തെ മുന്‍നിര ടെലികോം സേനവദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണവും ലാഭവിഹിതവും അനുസരിച്ച് ഒന്നാമതെത്തി. വരിക്കാരുടെ എണ്ണവും ലാഭവിഹിതവും ഉപയോഗിച്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടെലികോം ഓപ്പറേറ്ററാണ് മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്.

കമ്പനി നവംബറില്‍ 5.6 ലക്ഷം മൊബൈല്‍ വരിക്കാരെ അധികമായി ചേര്‍ത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 369.93 ദശലക്ഷമാക്കി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതോടെ 1.15 കോടി ഉപയോക്താക്കളുള്ള ഇന്ത്യന്‍ മൊബൈല്‍ സേവന വിപണിയില്‍ 32.04 ശതമാനം ഓഹരി ജിയോയ്ക്ക് ഉണ്ട്.

റേറ്റ് കുറഞ്ഞ ഡേറ്റാ പ്ലാനുകളും ഹാന്‍ഡ്‌സെറ്റുകളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം 2016 സെപ്റ്റംബറിലാണ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. ഇത് മൊബൈല്‍ ഡേറ്റാ ഉപഭോഗത്തില്‍ വലിയ വര്‍ധനവിന് കാരണമായി. ജിയോ ഇന്ത്യന്‍ വിപണിയില്‍ വന്നതോടെ അര ഡസന്‍ കമ്പനികള്‍ അടച്ചുപൂട്ടുകയോ വലിയ കമ്പനികള്‍ ഏറ്റെടുക്കുകയോ ചെയ്തു.

പ്രധാന ടെലകോം കമ്പനികളായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും എയര്‍സെലും പാപ്പരത്തത്തിനായി അപേക്ഷ നല്‍കിയപ്പോള്‍ എയര്‍ടെല്‍ ടെലിനോര്‍ ഇന്ത്യയും ടാറ്റയുടെ ഉപഭോക്തൃ മൊബിലിറ്റി ബിസിനസും സ്വന്തമാക്കി.

YOU MAY ALSO LIKE THIS VIDEO