Web Desk

ന്യൂഡൽഹി

July 15, 2021, 7:19 pm

ജസ്റ്റ് ഡയല്‍ വാങ്ങാനൊരുങ്ങി റിലയന്‍സ്

Janayugom Online

പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെണ് റിപ്പോർട്ടുകൾ. 5,920‑6600 കോടി രൂപ (900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന.
രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസിനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. ഇന്ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.

പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി.
രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.
അതേസമയം ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി.

Eng­lish sum­ma­ry; Reliance ready to buy Just Dial

You may also like this video;