9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024

ചെറുകിട ഏലം കർഷകർക്ക് ആശ്വാസം ;സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
November 29, 2024 8:46 pm

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കര്‍ ആക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.
കഴിഞ്ഞവർഷം ഉണ്ടായ അതിരൂക്ഷമായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖലയിൽ വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു. മുൻപ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിലയിൽ നിന്നും ചെറുകിട നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതല്‍ കര്‍ഷകരെ വിള ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിന്‌ ഇത് വഴിയൊരുക്കും. ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്റ് കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1,500 രൂപ അടച്ചാൽ മതിയാകും. 100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24,000 രൂപയാണ് നഷ്ടപരിഹാരതുകയായി നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍ക്ക്‌ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ്‌ വരുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി കൂടുതല്‍ വിളകള്‍ ഉള്‍പ്പെടുത്തുന്നതിനും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിനുമായി സർക്കാർ പ്രൊപ്പോസൽ തയ്യാറാക്കി വരികയാണെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.