Janayugom Online
elephant attack,

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് ധന സഹായം നല്‍കി

Web Desk
Posted on June 04, 2018, 9:33 pm

സുല്‍ത്താന്‍ ബത്തേരി:കഴിഞ്ഞ ദിവസങ്ങളില്‍ പൊന്‍കുഴിയില്‍ വെച്ച് കാട്ടാനയുടെ അക്രമണത്തില്‍ മരിച്ച മഹേഷിന്റെ കുടുംബത്തിന് വനം വകുപ്പിന്റെ ധന സഹായത്തിന്റെ ആദ്യ ഗഡുവായ 50000 രൂപ മുതുമല പുളിയാള കോളനിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യാ രാഘവന്‍ മഹേഷിന്റെ മാതാപിതാക്കള്‍ക്ക് നല്‍കി. ബാക്കി ധനസഹായം രേഖകള്‍ ലഭ്യമാകുന്ന മുറക്ക് ഉടന്‍ തന്നെ നല്‍കുമെന്നും അവര്‍ അറിയിച്ചു. ചടങ്ങില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.