Janayugom Online
kanam rajendran

ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കണം: കാനം രാജേന്ദ്രന്‍

Web Desk
Posted on July 16, 2018, 10:22 pm

തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും സംഭവിക്കാത്തവിധം കാലവര്‍ഷം രൂക്ഷമായിരിക്കുകയാണ്. കടലോര മേഖലയും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചു. അനേകം വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കാര്‍ഷിക മേഖലയില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചു. കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണം. കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുവാന്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും കാനം അഭ്യര്‍ത്ഥിച്ചു.