മൂവാറ്റുപുഴയിൽ ട്രാവൽസ് ഉടമ കാഞ്ഞാർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അറസ്റ്റിലായ മൂവാറ്റുപുഴ അലീന ടൂർസ് ആൻഡ് ട്രാവൽസ് ഉടമ കെ എം അലി സമാനരീതിയിൽ കബളിപ്പിച്ച മറ്റൊരു യുവതിയെ അടുപ്പമുള്ളയാൾക്ക് വിവാഹം കഴിപ്പിച്ച് നൽകിയെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടാതെ 2010‑ൽ ഒരു യുവതിയെ കബളിപ്പിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസും സമാന രീതിയിലായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെയാണ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂവാറ്റുപുഴ ഡിവൈഎസ്പി കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്. ട്രാവൽസ് ഉടമ ഒന്നരവർഷത്തോളം പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു.
ജോലിക്ക് വരാതായതോടെ ഇയാൾ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി ഫെബ്രുവരി 18ന് കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകി. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയ വാഗമണ്ണിലെ റിസോർട്ടിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കി. മതംമാറ്റാൻ ശ്രമിച്ചതു സംബന്ധിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും.
English Summary; religion change, Another case of rape against accused
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.