പോറ്റമ്മയായ ഇസ്ലാമിക ഗള്‍ഫ് രാജ്യങ്ങളിലെത്തി മുസ്ലിം മതവിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകിയ ഇന്ത്യന്‍ പ്രവാസി സംഘികള്‍ കൂട്ടത്തോടെ അകത്താവുന്നു. ജോലിയില്‍ നിന്നു പിരിച്ചുവിടുകയോ, ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ ചെയ്ത ഇവരെ ജയില്‍ശിക്ഷ കഴിഞ്ഞ് നാടുകടത്തും. ഒരു കമ്പനിയിലെ ധനകാര്യ മാനേജരായ മിതേഷ് ഉദേഷിയെ സമൂഹമാധ്യമങ്ങളില്‍ മുസ്ലിം വിരോധം പടര്‍ത്തുന്ന വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം ജോലിയില്‍ നിന്നും പിരിച്ചുവിടുകയും അബുദാബി പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഒരു മുസ്ലിം തബ്ലിഗ് പ്രവര്ത്തകന് ഡല്‍ഹി പൊലീസിനെ തുപ്പുന്ന വ്യാജ വീഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. ജോലി തേടിച്ചെന്ന മഹാരാഷ്ട്രയിലെ ഒരു മുസ്ലിം യുവാവിനോട് പാകിസ്ഥാനില്‍ പോലി ജോലി തേടാന്‍ ഉപദേശിച്ച എസ് ഭണ്ഡാരി എന്ന ബിസിനസുകാരനും അറസ്റ്റിലായി. ഇതിനുപിന്നാലെ ഇന്ന് രാകേഷ് ബി കെ എന്ന ഇന്ത്യന്‍ സംഘിയും അറസ്റ്റ് ചെയ്യപ്പെട്ടു. ഇസ്ലാം മതത്തെ നിന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് രസിക്കുന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു. കയ്യോടെ തന്നെ അയാളെ പിരിച്ചുവിട്ടതായി കമ്പനി മേധാവി സ്റ്റുവര്‍ട്ട് ഹാരിസന് അറിയിച്ചു.
പിരിച്ചുവിടലിനു പിന്നാലെ ദുബായ് പൊലീസ് ഇയാളെ അകത്താക്കി. പൗരത്വനിയമത്തെ എതിര്‍ത്ത ഡല്‍ഹിയിലെ ഒരു നിയമവിദ്യാര്‍ത്ഥിനി സ്വാതിഖന്നയെ ബലാല്‍സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ നക്ഷത്ര ഹോട്ടലിലെ പാചകസംഘത്തലവനായ ത്രിലോക് സിംഗും അറസ്റ്റ് ചെയ്യപ്പെട്ടു. ജോലി തേടിവന്ന ഒരു മലയാളിയായ എസ് എസ് അബ്ദുള്ളയോട് ഷഹീന്‍ബാഗില്‍ സമരത്തിനു പൊയ്ക്കൊള്ളാന്‍ പരിഹസിച്ച ജയന്ത് ഗോഖലയേയും ജയിലിലായി.
ഐഎസ് ഭീകരര്‍ ന്യൂസിലന്‍ഡിലെ പള്ളി ആക്രമിച്ച സംഭവം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിച്ച മറ്റൊരു സംഘിയും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മതസഹിഷ്ണുതയ്ക്ക് ലോകത്ത് ആദ്യമായി ഒരു വകുപ്പു തന്നെയുണ്ടാക്കിയ യുഎഇയില്‍ വന്ന് ജോലി ചെയ്ത് ശമ്പളം പറ്റി മുസ്ലിം വിരുദ്ധ പ്രചാരണം നടത്തുന്ന ഈ സംഘികളോട് ഒരു ദാക്ഷിണ്യവും അരുതെന്ന് വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.