രാജ്യത്ത് കോർപ്പറേറ്റുകളെക്കാൾ കോടികളുടെ സ്വത്തുള്ള ആരാധനാലയങ്ങളെന്നു റിപ്പോർട്ട്. കോർപ്പറേറ്റുകളുടെ മാതൃകയിൽ രാജ്യത്തെ ചില മ തസ്ഥാപനങ്ങളും ആരാധനാലയങ്ങളും കോടികളുടെ സ്വത്ത് സമ്പാദിക്കുന്നതായാണ് റിപ്പോർട്ടിലുള്ളത്. തിരുപ്പതിയിലെ വെങ്കിടേശ ക്ഷേത്രം, തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം, ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളുടെ വരുമാനം കോടികകളാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ക്ഷേത്രങ്ങളുടെ വരുമാനം ഒരു കോടി മുതൽ 105 കോടിവരെയാണ്. ഒഡീഷയിലും പുറത്തുമായി പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ആസ്തി 60,418 കോടി രൂപയാണെന്ന് സുപ്രീം കോടതി അടുത്തിടെ പരാമർശിച്ചിരുന്നു. പുരി നഗരത്തെക്കാൾ 15 മടങ്ങ് വിസ്തൃതിയിലുള്ള ഭൂമിയാണ് ക്ഷേത്രത്തിന് സ്വന്തമായുള്ളത്. നിരവധി കരിങ്കൽ ക്വാറികളും ഖനികളും ക്ഷേത്രത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്നു. വ്യക്തികൾ നൽകുന്ന സംഭാവനകളും വരുമാനവും സംബന്ധിച്ച വ്യക്തമായ കണക്കുകൾ ഉണ്ടെങ്കിലും മതസ്ഥാപനങ്ങളുടെ ആസ്തി സംബന്ധിച്ച വ്യക്തമായി കണക്കുകളില്ല.
അതിനിടെ സർക്കാർ പദ്ധതികളിൽ പോലും മതസ്ഥാപനങ്ങൾ നിക്ഷേപം നടത്തുന്നു. മഹാരാഷ്ട്ര ജലസേചന പദ്ധതിക്ക് 500 കോടി രൂപയാണ് ഷിർദി ട്രസ്റ്റ് വായ്പയായി നൽകിയത്. തിരുപ്പതി ദേവസ്ഥാനം, ധർമ്മസ്ഥല ക്ഷേത്രം, വിവിധ ഗുരുദ്വാരകൾ, പള്ളികൾ എന്നിവർ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ എന്നിവ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
English Summary: Religious institutions and places of worship are reportedly earning crores of rupees
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.