കൊറോണ വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ലക്ഷണങ്ങള്‍. യോഗത്തില്‍ പങ്കെടുത്ത 230000 പേരില്‍ 9000 പേര്‍ക്കാണ് കൊറോണ ബാധ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ കൊറിയയിലാണ് സംഭവം. അതേസമയം വൈറസ് ബാധ പടര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88) ക്കെതിരെ കേസെടുത്തു.
ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ലീ മാന്‍ ഹീയോടൊപ്പം 11 അനുയായികളും നിയമ നടപടി നേരിടേണ്ടി വരും. കഴിഞ്ഞ മാസമാണ് ലീ മാന്‍ മതസമ്മേളനം നടത്തിയത്. തന്റെ സുവിശേഷ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്ന് ലീ പറഞ്ഞിരുന്നു. യേശുവിനെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ലീയേയും പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രാര്‍ത്ഥനായോഗം വിളിച്ചു ചേര്‍ത്തതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത്.
അതേസമയം വൈറസിനെ ഓടിക്കാന്‍ താന്‍ ആവും വിധം ശ്രമിച്ചെന്നാണ് ലീ മാന്‍ ഹീ പറയുന്നത്. ‘ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. താന്‍ ദിവ്യശക്തിയുള്ളയാളാണെങ്കിലും ചിലപ്പോഴെല്ലാം കൈവിട്ടു പോകുന്നുവെന്ന് പറഞ്ഞ് ലീ കുമ്പിട്ട് മാപ്പ് ചോദിച്ചു. സര്‍ക്കാരും ജനങ്ങളും തങ്ങളോട് ക്ഷമിക്കണമെന്നും എല്ലാത്തരത്തിലും തങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary; religious meeting, Over 9000 participants had symptoms of the corona virus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.