11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 23, 2024
August 17, 2024
August 16, 2024
August 9, 2024
July 18, 2024
February 22, 2024
February 22, 2024
January 28, 2024
January 24, 2024

ഭസ്മകുളം മാറ്റി സ്ഥാപിക്കുന്നു, സ്ഥാന നിർണയവും തറക്കല്ലിടലും നാളെ

Janayugom Webdesk
August 17, 2024 10:49 pm

ശബരിമലയിലെ ഭസ്മകുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിർണ്ണയം നാളെ രാവിലെ 7.30 ന് നടക്കും. ദേവസ്വം സ്ഥപതി പട്ടികയിൽ ഉൾപ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായ കെ . മുരളീധരനാണ് സ്ഥാന നിർണ്ണയം നടത്തുക. തുടർന്ന് ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പുതിയ ഭസ്മകുളത്തിനായുള്ള തറക്കല്ലിടൽ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് തറക്കല്ലിടൽ നിർവ്വഹിക്കുക.

ദേവസ്വം ബോർഡ് അംഗം അജികുമാർ സന്നിഹിത നായിരിക്കും. ഭസ്മ കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദ്ദേശങ്ങൾക്കനുസരി ച്ചുമാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത് . ഇപ്പോഴുള്ള ഫ്ലൈ ഓവറിന് താഴെയായിരുന്നു മുമ്പ് ഭസ്മകുളത്തിന്റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. നിലവിലെ ഭസ്മകുളത്തിന്റെ പരിശു ദ്ധിയേയും പവിത്രതയും സംബന്ധിച്ചുള്ള വിമർശന ങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഭസ്മ കുളം മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.