July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

കല്ലുവാതുക്കല്‍ കേസ്; രേഷ്മയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

Janayugom Webdesk
July 6, 2021

കല്ലുവാതുക്കല്‍ ഊഴായിക്കോട് നവജാത ശിശുവിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ രേഷ്മയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ അന്വേഷണ സംഘം രേഷ്മയെ ഒരു ദിവസം മാത്രമാണ് ചോദ്യം ചെയ്തത്. വെെദ്യപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. രോഗം ഭേദമായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങനാണ് പൊലീസിന്റെ തീരുമാനം. ഇതിന് വേണ്ടി അന്വേഷണ സംഘം നാളെ ഹെെക്കോടതിയെ സമീപിക്കും.

അതേസമയം, രേഷ്മയുടെ ഭര്‍ത്താവിന്റെ ഉള്‍പ്പെടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് അനന്തു എന്ന വ്യാജ പേരില്‍ രേഷ്മയുമായി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിവരം പൊലീസിന് നല്‍കിയ പരവൂര്‍ സ്വദേശിയായ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മക്ക് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു.കുട്ടിയെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Eng­lish summary:Remand peri­od of Reshma
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.