ബെംഗളൂരുവിൽ കരിഞ്ചന്തയിൽ റെംഡിസിവിർ ഇഞ്ചക്ഷൻ വിൽപ്പന സജീവം. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിൽ ഇതുവരെ 16 പേർ അറസ്റ്റിലായി. ഇതിൽ രണ്ടുപേർ മരുന്ന് വിതരണക്കാരാണ്. ഇന്ന് നടത്തിയ പരിശോധനയിൽ 55 റെംഡെസിവിർ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനൊന്നായിരം രൂപയ്ക്കാണ് ഇവർ മരുന്നുകൾ മറിച്ചുവിറ്റിരുന്നത്.
ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തെന്നും സിസിബി അറിയിച്ചു. റെംഡെിസിവിർ അടക്കമുള്ള കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ പ്രത്യേകം സംവിധാനമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിസിബി നടപടികൾ ശക്തമാക്കിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.