Wednesday
21 Aug 2019

വനം മന്ത്രി വാക്ക് പാലിച്ചു; തണ്ണിത്തോട്ടിലെ വൈദ്യുതി മുടക്കത്തിന് ശാപമോക്ഷം

By: Web Desk | Monday 12 March 2018 8:56 PM IST


electrification process

നീലിപിലാവിൽ ഭൂഗർഭ കേബിളുകൾ എത്തിക്കുന്നു 

തണ്ണിത്തോട് : ചിറ്റാര്‍ നീലിപിലാവ് റോഡിലൂടെ ഭൂഗര്‍ഭ വൈദ്യുതകേബിള്‍ വലിക്കുവാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനായി കെ.എസ്.ഇ.ബി അധികൃതരുടെ നേതൃത്വത്തില്‍ ഭുഗര്‍ഭ കേബിളുകള്‍ വലിക്കുവാനുള്ള കേബിളുകള്‍ എത്തിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കോന്നി മണ്ഡലം സെക്രട്ടറിയുമായ പി.ആര്‍.ഗോപിനാഥന്‍, തണ്ണിത്തോട് ലോക്കല്‍ കമ്മറ്റിയും ചേര്‍ന്ന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നീലിപിലാവ് മുതല്‍ കൂത്താടിമണ്‍ റോഡിന്റെ വനഭാഗമാകുന്ന ഒരുകിലോമീറ്ററും നാനൂറ് മീറ്ററും ദൂരം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുവാന്‍ നടപടിയായത്. വനംവകുപ്പ് മന്ത്രി നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ കേബിള്‍ ഇടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആയത് വഴി കെ.എസ്.ഇ.ബി പത്തനംതിട്ട ഡിവിഷന്റെ നിയന്ത്രണത്തില്‍ കോന്നി സബ് ഡിവിഷന്റെ ചുമതലയില്‍ കെ.എസ്.ഇ.ബിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലാണ് നീലിപിലാവില്‍ ഭൂഗര്‍ഭ കേബിളുകള്‍ എത്തിച്ചത്.
ഇപ്പോള്‍ ഏഴ് റോള്‍ കേബിളുകള്‍ ആണ് എത്തിച്ചത്.തുടര്‍ന്ന് ആവശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇനിയും കേബിളുകള്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നത് വഴി നാളുകളായി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വൈദ്യുതി മുടക്കം എന്ന വലിയ പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്.
ഭൂഗര്‍ഭ കേബിളുകള്‍ വലിക്കുവാന്‍ അനുമതി നല്‍കിയ വനംവകുപ്പ് മന്ത്രി കെ.രാജുവിന് സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി പി.ആര്‍.ഗോപിനാഥന്‍,തണ്ണിത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.സി.ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Related News